ചൂടുകാലത്ത് നല്ല തണുത്ത വെള്ളത്തിൽ കുളിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? ഇടക്കിടെ വന്ന ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിക്കുന്നവർ വേറെ. മഴക്കാലമായാൽ പിന്നെ തണുത്ത വെള്ളത്തിനോടുള്ള പ്രിയം പോകുമെന്നുള്ളത് മറ്റൊരു സത്യം. എന്നാൽ ഇനി കാലാവസ്ഥ മാറുന്നതു നോക്കേണ്ട, ദിവസവും ഫ്രിഡ്ജിൽ ഒരു കുപ്പി വെള്ളം സൂക്ഷിക്കാം. ഇത് കുടിക്കാൻ അല്ല, മുഖം കഴുകാനാണ് കേട്ടോ…. രാവിലെ എഴുന്നേറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ശീലമാക്കിയാൽ ഒന്നല്ല, പലതുണ്ട് ഗുണം.
`ഉറക്കച്ചടവു മാറി ചർമം ഫ്രഷ് ആകാനും ഊന്മേഷം കിട്ടാനും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ഉപകാരം ചെയ്യും. ഇത് മുഖത്തിന് ഒരു ഫ്രഷ് ലുക്ക് തരും.
ALSO READ : പൊള്ളലിൽ പേസ്റ്റ് തേക്കുന്നവരാണോ നിങ്ങൾ? ഒരിക്കലും ചെയ്യരുത്.. പൊള്ളലേറ്റാൽ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ…
`രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും മുഖം തണുത്തവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്.
`പ്രായമാകുന്തോറും ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടും. ദിവസവും തണുത്തവെള്ളത്തിൽ മുഖം കഴുകുന്നത് ചർമം മുറുകാനും സുഷിരങ്ങൾ വൃത്തിയാകാനും സഹായിക്കും.
`മഴക്കാലത്ത് പൊടി, മണ്ണ്, എണ്ണ എന്നിവ കാരണം ചർമത്തിൽ മുഖക്കുരു ഉണ്ടാകും. ദിവസവും രാവിലെ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമത്തെ ആരോഗ്യകരവും പുതുമയുള്ളതുമാക്കി നിലനിർത്തുന്നു.
ALSO READ : ഗർഭകാലത്ത് കഴിക്കുന്ന ഈ ‘വേദനസംഹാരി’, കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ?
`മലിനീകരണവും സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും ചർമത്തെ അയവുള്ളതാക്കുന്നു. ഇത് പരിഹരിക്കാനും മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
`അമിത എണ്ണമയമുള്ള ചര്‍മക്കാര്‍ ദിവസവും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്, ചര്‍മത്തിലെ അമിത എണ്ണമയം നീക്കം ചെയ്യാനും മുഖം തിളങ്ങാനും സഹായിക്കും.
The post രാവിലെ എഴുന്നേറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ശീലമാക്കിയാൽ ഒന്നല്ല, പലതുണ്ട് ഗുണം.. appeared first on Express Kerala.