
നോബിൾ ബാബു തോമസ് നായകനായി എത്തുന്ന ചിത്രമാണ് കരം. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ ആക്ഷൻ അഡ്വെഞ്ചർ ചിത്രം കരത്തിന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. “കരം എനിക്ക് നൽകിയത് ആദ്യ ചിത്രം ചെയ്തത് പോലൊരു അനുഭവമാണ്. തിരയ്ക്ക് ശേഷം ഞാൻ മറ്റൊരു സംവിധായകന്റെ ഒപ്പം ജോലി ചെയ്തത് കരത്തിലാണ്. മൊത്തത്തിൽ എന്റെ കംഫർട്ട് സ്‌പേസിൽ നിന്ന് മാറിയിട്ടുള്ള സീനുകൾ ഞാൻ ഈ ചിത്രത്തിനായി ഷൂട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല കണ്ട് നിൽക്കാൻ ബുദ്ധിമുട്ടുള്ള ചില രംഗങ്ങൾ കട്ട് ചെയ്യേണ്ടി പോലും വന്നു” വിനീത് ശ്രീനിവാസൻ പറയുന്നു.
അതേസമയം ചിത്രം സെപ്റ്റംബർ 25നാണ് എത്തുന്നത്. നായകനായ നോബിൾ ബാബു തോമസ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരത്തിൽ മനോജ് കെ ജയൻ, ജോണി ആന്റണി, ബാബുരാജ്, കലാഭവൻ ഷാജോൺ, രേഷ്മ സെബാസ്റ്റ്യൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒപ്പം കേരളം ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിനീത് ശ്രീനിവാസനും, വിശാഖ് സുബ്രമണ്യവും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഷാൻ റഹ്മാനാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാമാണ്.
The post കരത്തിന്റെ ട്രെയ്‌ലർ എത്തി appeared first on Express Kerala.









