വാഷിങ്ടൺ: പൊതു ചർച്ചയ്ക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പച്ചത്തെറി (He is F***g Me) വിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് നേതാക്കളെ വധിക്കാൻ ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തൊട്ടുപിന്നാലെ ഖത്തർ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നറിയാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമ്പോഴാണ് ട്രംപിന്റെ ഈ പരാമർശം വന്നതെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. കലികയറിയ ട്രംപ് ‘അയാളെന്ത് മറ്റേ പണിയാണ് കാണിച്ചത്’ […]









