ഗാസ: ഗാസയിൽ പട്ടിണിയും കൊടിയ ദാരിദ്രവും കൊണ്ട് സാധാരണക്കാർക്കു മുൻപിൽ മരണം പടിവാതിൽക്കൽ നിൽക്കുമ്പോഴും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഹമാസിന്റെ ഉന്നത സൈനിക കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അൽഖിർ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിച്ചത്. ഗാസയിലെ തങ്ങളുടെ 90 ശതമാനം സൗകര്യങ്ങളും നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻആർഡബ്ല്യു വക്താവ് അദ്‌നാൻ അബു ഹസ്‌ന […]









