തിരുവനന്തപുരം: കരമനയ്ക്കു സമീപം നെടുങ്കാട് പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്. തുക കൈമാറാൻ വന്നയാൾ 30,000 കൊടുക്കാമെന്ന് പറയുന്നതും പോരാ 50,000 രൂപ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് തുക തിരിച്ചുനൽകുന്ന ദൃശ്യമാണു പുറത്തായത്. സിപിഎം ചാല ഏരിയ കമ്മിറ്റിക്കു കീഴിലെ കുളത്തറ ബ്രാഞ്ച് സെക്രട്ടറി എസ്. രാജ് കുമാറാണു മണ്ണുലോബിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. അതേസമയം മുട്ടത്തറയിൽ റോഡ് നിർമിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് […]









