ജിദ്ദ: അനുദിനം പുരോഗതിയുടെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തിൽ ജിദ്ദയിലെ അൽറുവൈസിലുള്ള ഐഎംസി ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ് പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി ഒഐസിസി സന്നദ്ധ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി സൗദി ജനതയോടും ഭരണ കൂടത്തോടുമുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്നതായി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് […]









