വാഷിങ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവിടെയെത്തിയതിൽ പിന്നെ താൻ 3 ദുരൂഹസംഭവങ്ങൾ നേരിടേണ്ടി വന്നു. അതുകൊണ്ടുതന്നെ തനിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയിലത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങൾ സംഭവിച്ചതിൽ താൻ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ആദ്യ സംഭവം എസ്കലേറ്ററിൽ വച്ചായിരുന്നു, താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്കലേറ്റർ നിലച്ചു. […]









