ഫോട്ടോ :കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മൂന്നാമത് സി എച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് ജൂറി ചെയർമാൻ കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ പ്രഖ്യാപിക്കുന്നു
ഒക്ടോബർ 24 ന് സി എച്ച് അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും
മനാമ: മുൻ കേരള മുഖ്യ മന്ത്രിയും ബഹുമുഖ പ്രതിഭയായ മുസ്ലിം ലീഗ് നേതാവ് സി.എച്ഛ് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ‘സി എച്ഛ് മുഹമ്മദ് കോയാ വിഷനറി ലീഡർഷിപ്പ് അവാർഡ്’
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്. ദീർഘവീക്ഷണത്തോടെ വിദ്യാർത്ഥി രാഷ്ട്രീയ സംഘാടനം ഏകോപിച്ച് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ ബഹുമതി നൽകുന്നതെന്ന് അവാർഡ് ജൂറി വിലയിരുത്തി.
രാഷ്ട്രീയ, സാമൂഹിക, വിദ്ദ്യാഭ്യാസ , സാംസ്കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സംഘടനാ നായകർക്കാണ് പുരസ്‌കാരം നൽകി വരുന്നത്.
സി എച്ഛ് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന കോഴിക്കോട് സർവകലാശാല യൂണിയന്റെ അമരത്ത് ഒരു വിദ്യാർത്ഥിനി നേതാവിനെ എത്തിച്ചതും വിവിധ സർവ്വകലാശാലകളിൽ പെൺകുട്ടികൾ ഉൾപ്പെടെ കരുത്തുറ്റ വിദ്യാർത്ഥി പ്രാതിനിധ്യം ഉയർത്തികൊണ്ടുവരാൻ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തിയതും മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന് പുതിയൊരു ഉണർവ്വാണ് സമ്മാനിച്ചത്. ഇതിന് നേതൃപരമായി പങ്കുവഹിച്ച വ്യക്തിത്വമാണ് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസെന്ന് അവാർഡ് ജൂറി ചെയർമാനും കെഎംസിസി സംസ്ഥാന പ്രസിഡന്റുമായ ഹബീബ് റഹ്‌മാൻ പറഞ്ഞു
ഡോ. സുബൈർ ഹുദവി,
എം സി വടകര എന്നിവർക്കാണ് നേരത്തെ അവാർഡ് നൽകിയത്
മൂന്നാമത്തെ അവാർഡ് ഈ വർഷം നൽകുന്നത്.
കെഎംസിസി ഓഫീസിൽ വെച്ച്നടന്ന ചടങ്ങിൽ ജൂറി ചെയർമാനും കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റുമായ ഹബീബ് റഹ്മാനാണ് അവാർഡ് പ്രഖ്യാപിച്ചത്
കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, സംസ്ഥാന വൈസ് പ്രസിഡന്റ് അസ്‌ലം വടകര കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ , ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് , ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് തൊടന്നൂർ ,മുഹമ്മദ് ഷാഫി വേളം , സെക്രെട്ടറിമാരായ മുഹമ്മദ് സിനാൻ കൊടുവള്ളി , സി എം കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സംബന്ധിച്ചു
2025 ഒക്ടോബർ 24 ന് മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് ജേതാവിന് സമ്മാനിക്കുമെന്നും അറിയിച്ചു.









