മനാമ : ബഹ്‌റൈൻ കരുവന്നൂർ കുടുംബത്തിന്റെ ഓണാഘോഷമായ ” കരുവന്നൂരോണം” സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.
കരുവന്നൂർ പ്രദേശവാസികളായ പ്രവാസികളുടെ ഈ ഓണാഘോഷം ഇരിഞ്ഞാലക്കുട സംഗമം ജനറൽ സെക്രട്ടറി വിജയൻ ഉത്ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ തൃശൂർ കുടുംബം പ്രസിഡന്റ് ജോഫി നീലങ്കാവിൽ,ബി. കെ. കെ.സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി എം. പി, ട്രഷറർ ജെൻസിലാൽ എ. എസ്, ഫ്രാൻസിസ് കാഞ്ഞിരക്കാടൻ, സുനിലാൽ, കെ. സി.രഘുനാഥ്, കെ. വി.ശ്രീനിവാസൻ,നന്ദൻ,വൈശാഖ്, ഷില്ലോ, ഷാഹിദ് ഇർഫാൻ എന്നിവർ ആശംസകൾ അറിയിച്ചു.
ബി. കെ. കെ.മുഖ്യ രക്ഷാധികാരിയും, പ്രോഗ്രാം ജനറൽ കൺവീനറുമായ ഷാജഹാൻ കരുവന്നൂർ സ്വാഗതവും പറഞ്ഞു.
വാദ്യമേളങ്ങളോടെ മഹാബലി രംഗപ്രവേശം ചെയ്തതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രോഗ്രാം കൺവീനർ ഷാഹിദ് ഇർഫാൻ, കീർത്തന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ, ഓണവുമായി ബന്ധപ്പെടുത്തിയുള്ള ക്വിസ് മത്സരം, പായസ മത്സരം എന്നിവ അരങ്ങേറി. ഓണസദ്യയോടു കൂടി പരിപാടികൾ അവസാനിച്ചു. കഴിഞ്ഞ വർഷം നവംബർ ഒന്നിന് രൂപീകൃതമായ ഈ അസോസിയേഷന്റെ ആദ്യത്തെ ഓണാഘോഷമായിരുന്നു കരുവന്നൂരോണം 2025.









