
ന്യൂദല്‍ഹി: ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതം ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. പുരുഷന്‍മാരുടെ ഹൈജംപ് ടി63 വിഭാഗത്തില്‍ ശൈലേഷ് കുമാര്‍ സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ മറ്റൊരു ഭാരത താരം വരുണ്‍ ഭാട്ടി വെങ്കലം നേടി.
1.91 മീറ്റര്‍ ഉയരം മറികടന്ന് ചാമ്പ്യന്‍ഷ് റിക്കാര്‍ഡ് നേട്ടം കൈവരിക്കാനും ശൈലേഷിന് സാധിച്ചു.
നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ അമേരിക്കയുടെ എസ്രാ ഫ്രെച്ച് വെങ്കലം നേടി. എസ്രയും വരുണും 1.85 മീറ്റര്‍ ഉയരമാണ് ചാടിയത്. മികച്ച ഫിനിഷിങ് വിലയിരുത്തി ഫ്രെച്ചിന് വെള്ളി നല്‍കുകയായിരുന്നു. ഇതേ ഇനത്തില്‍ മറ്റൊരു ഭാരത താരം കൂടി ഫൈനലില്‍ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായിപോയി. 1.78 മീറ്റര്‍ ഉയരമാണ് രാഹുല്‍ മറികടന്നത്.









