
കോഴിക്കോട്: കോഴിക്കോട് ടേബിള്‍ ടെന്നീസ് അക്കാദമി സംഘടിപ്പിച്ച ആറാമത് ജെഡിടി ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി സ്റ്റേറ്റ് റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസം പാലക്കാട് നിന്നുള്ള ചാമ്പ്‌സ് ടിടിഎയിലെ എന്‍.കെ. ഹര്‍ഷിത കേഡറ്റ് ഡിവിഷന്‍ (അണ്ടര്‍ 13), സബ് ജൂനിയര്‍ ഡിവിഷന്‍ (അണ്ടര്‍ 15) കിരീടങ്ങള്‍ സ്വന്തമാക്കി. സഹതാരം ശ്രീഷ എസിനെ ആണ് രണ്ടു ഡിവിഷനുകളിലും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.
ബോയ്സ് കേഡറ്റ്(അണ്ടര്‍ 13) ഡിവിഷനില്‍ ആദി ശേഷന്‍ ആര്‍. യുടിടി-ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമി ജേതാവായി. കോഴിക്കോട് ടിടി അക്കാദമിയിലെ നൗള്‍ സയാന്‍ പി യെ (3-2) ഫൈനലില്‍ പരാജയപ്പെടുത്തി. സബ് ജൂനിയര്‍ (അണ്ടര്‍ 15) വിഭാഗത്തില്‍ തിരുവന്തപുരം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ദേവ പ്രയാഗ് സരിക ശ്രീജിത്ത് ജേതാവായി. ഫൈനലില്‍ പാലക്കാട് ചാമ്പ്‌സ് ടിടി അക്കാദമിയിലെ എന്‍.കെ. ശ്രീറാമിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം.









