ന്യൂയോർക്ക്: ഭീകരതയെ നേരിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് യുഎന്‍ പൊതുസഭയുടെ എണ്‍പതാം വാര്‍ഷികയോഗത്തോടനുബന്ധിച്ച് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ജയ്ശങ്കർ ഊന്നിപ്പറഞ്ഞു. പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ജയ്ശങ്കർ പറഞ്ഞു.പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാനാണ്. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളില്‍ ആ രാജ്യത്തിന്റെ അടയാളം കാണാം. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ള ആളുകളില്‍ കൂടുതലും ആ രാജ്യക്കാരാണ്. വിദേശകാര്യമന്ത്രി ജയ്ശങ്കർ ആരോപിച്ചു. “രാഷ്ട്രങ്ങൾ […]









