
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു.
തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ മാത്രമാണ് തോല്‍വി വഴങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ശിവം ദൂബെയും ടീമില്‍ മടങ്ങിയെത്തി. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിങ്കു സിംഗ് ടീമിലെത്തി. ആദ്യമായിട്ടാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.









