കീവ്: യുക്രെയ്‌നിൽ പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന റഷ്യൻ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 70 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് കൊല്ലപ്പെട്ടവരിൽ 12 വയസുള്ള പെൺകുട്ടിയും കീവിലെ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു നഴ്‌സും രോഗിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനു റഷ്യ 600ഓളം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകൾ ഉപയോഗിച്ചതായും റിപ്പോർട്ട്. യുക്രെയ്‌നിലെ ഏഴ് സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഈ അടുത്ത മാസങ്ങൾക്കിടയിലുണ്ടായ വലിയ ആക്രമണമാണിത്. അതേസമയം റഷ്യയ്ക്ക് തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു. […]









