കണ്ണൂർ: പിഎസ് സി പരീക്ഷയ്ക്കിടെ പിടിയിലായ ഹൈടെക് കോപ്പിയടി വിദഗ്ദ്ധൻ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിന്റെ (27) തന്ത്രങ്ങൾ കണ്ടു ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥർ. ഓടിച്ചിട്ടു പിടികൂടിയ സഹദിന്റെ ദേഹ പരിശോധനയിൽ വസ്ത്രത്തിൽ നിന്നു കണ്ടെത്തിയത് മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പരീക്ഷാ ഹാളിൽനിന്ന് ഓടിരക്ഷപ്പെടാൻ ഉദ്യോഗാർഥിയുടെ ശ്രമത്തിനിടെ ദേഹത്ത് ഒളിപ്പിച്ച വൈഫൈ റൂട്ടറും നിലത്തു വീണിരുന്നു. ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റും ഘടിപ്പിച്ചിരുന്നു. സെപ്റ്റംബർ 27ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്) പരീഷയിൽ തട്ടിപ്പ് നടത്തിയ […]









