ഇസ്‌ലാമാബാദ്: ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ നടക്കുന്ന വൻ പ്രക്ഷോഭത്തിൽ സാധാരണക്കാർക്ക് നേരെ സൈന്യത്തിന്റെ വെടിവയ്പ്പ്. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ പ്രക്ഷോഭത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. അവാമി ആക്ഷൻ കമ്മിറ്റിയിലെ സാധാരണക്കാരായ പൗരന്മാർക്കു നേരെ പാക്കിസ്ഥാൻ സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്‌ലിം കോൺഫറൻസുമാണ് വെടിവയ്പ്പ് നടത്തിയത്. വെടിവയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. എഎസിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിനു പിന്നാലെ […]









