
സാവോ പോളൊ (ബ്രസീല്‍): ഗ്രാന്‍റ് ചെസ് ടൂറിന്റെ സെമിയില്‍ ഫ്രഞ്ച് താരം മാക്സിം വാചിയെര്‍ ലെഗ്രാവുമായി പൊരുതി തോറ്റ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തിനായി പൊരുതുകയാണ്. യുഎസ് താരം ലെവോണ്‍ ആരോണിയനുമായുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു ഇനി ഒരു ക്ലാസിക് ഗെയിം കൂടി ബാക്കിയുണ്ട്.
സിസിലിയന്‍ ഡിഫന്‍സ് ഓപ്പണിംഗ് ശൈലിയിലാണ് പ്രജ്ഞാനന്ദ കളിച്ചത്. ഇതില്‍ നിരവധി മോശം ഗെമിയുകള്‍ കളിച്ചയാളാണ് പ്രജ്ഞാനന്ദ. ചില മോശം എന്‍ഡ് ഗെയിമുകളും കളിച്ചിരുന്നു. ഇതോടെ ഞാന്‍ ബുക്കില്‍ പറഞ്ഞതുപോലെ കളിച്ചു. പക്ഷെ പ്രജ്ഞാനന്ദ കളിയില്‍ ഏറെ പുരോഗമിച്ചിരിക്കുന്നു.”- ലെവോണ്‍ ആരോണിയന്‍ പറഞ്ഞു.
“ഇപ്പോള്‍ ഞാന്‍ വിജയം നേടാന്‍ വേണ്ടി പൊരുതാറില്ല. അവസാന നിമിഷം വരെ പോരാടുക എന്നത് മാത്രമാണ് എനിക്ക് പ്രധാനം. അല്ലാതെ കളിയുടെ ഫലത്തെക്കുറിച്ച് ചിന്തിക്കാറില്ല. “- പ്രജ്ഞാനന്ദ പറഞ്ഞു.
ഫൈനലില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയും ഫ്രഞ്ച് താരം മാക്സിം വാചിയെര്‍ ലെഗ്രാവും തമ്മിലുള്ള മത്സരവും സമനിലയില്‍ പിരിഞ്ഞു.
സെമിയില്‍ പ്രജ്ഞാനന്ദ പൊരുതിത്തോറ്റു
മാക്സിം വാചിയെര്‍ ലെഗ്രാവുമായുള്ള സെമിഫൈനല്‍ മത്സരം വലിയ ആവേശമുണര്‍ത്തുന്ന ഒന്നായിരുന്നു. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളില്‍ രണ്ടും സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് കളി രണ്ട് റാപിഡ് മത്സരങ്ങള്‍, നാല് ബ്ലിറ്റ്സ് മത്സരങ്ങള്‍ എന്നിവയിലേക്ക് നീണ്ടു. ഇതില്‍ മാക്സിം പ്രജ്ഞാനന്ദയെ അടിയറവ് പറയിക്കുകയായിരുന്നു. ആകെ 17-11 പോയിന്‍റ് നിലയിലാണ് മാക്സിം വാചിയര്‍ ലെഗ്രാവ് വിജയം കൊയ്തത്.









