ജറുസലം: എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഭരണം കൈമാറാമെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെ ആക്രമണം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിലെ വീടുകൾ ഇടിച്ചുനിരത്തുന്നതു തുടർന്ന് ഇസ്രയേൽ. ടാങ്കുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ സൈന്യം വീടുകൾ ഇടിച്ചുനിരത്തുന്നത്. ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്‌തു. ബോംബാക്രമണം മയപ്പെടുത്തിയെങ്കിലും നിർത്തിവച്ചിട്ടില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അതേ സമയം, ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിലെ കയ്റോയിൽ ആരംഭിച്ചേക്കും. ഖത്തർ, ഈജിപ്ത്, […]









