വാഷിങ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി)യുമായി ബന്ധമുള്ള ചൈനീസ് യുവതിയുമായി പ്രണയത്തിലായ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സർവീസിൽനിന്ന് പുറത്താക്കി യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. ചൈനയിൽ നിയോഗിച്ചിരുന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ പണിയാണ് പ്രണയത്തിന്റെ പേരിൽ തെറിച്ചത്. ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ചൈനീസ് പ്രണയിനിയും ഉൾപ്പെടുന്ന വീഡിയോ, കൺസർവേറ്റീവ് മുന്നണിപ്പോരാളിയായ ജെയിംസ് ഔകീഫെ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഉദ്യോഗസ്ഥനെ പുറത്താക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് ടോമി പിഗോട്ടാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. […]









