മോസ്‌കോ: 2024-ൽ അസർബെയ്ജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയുടെ പങ്ക് ആദ്യമായി പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബെയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവുമായി താജിക്കിസ്താന്റെ തലസ്ഥാനമായ ദുഷൻബെയിൽ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പുതിന്റെ ഏറ്റുപറച്ചിൽ. സംഭവത്തെ ഒരു ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ച പുതിൻ, ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് വാഗ്ദാനം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം 67 പേരുമായി യാത്ര തിരിച്ച […]









