ഇസ്‌ലാമാബാദ്: ഭീകരവാദ പ്രവർത്തനം നടത്തുന്ന താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. ‘ഞങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ഏഴായിരത്തോളം ആളുകളെ നിങ്ങളുടെ മണ്ണിൽ താമസിപ്പിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്ന തീവ്രവാദ ശൃംഖലകൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് അഫ്ഗാൻ […]









