വാഷിങ്ടൺ: കിട്ടാത്ത മുന്തിരി പുളുക്കുമെന്ന പോലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവസ്ഥ. പലരോടും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാലൊട്ടു കിട്ടിയുമില്ല. ഇതോടെ ട്രാക്ക് മാറ്റിപ്പിടിക്കുകയാണ് ട്രംപ്. താൻ നൊബേൽ തരൂവെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് ട്രംപിന്റെ വാദം. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക് നിരവധി തവണ താൻ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. നൊബേൽ പ്രഖ്യാപിച്ചതിന് പിന്നാലെ കൊരീന തന്നെ […]









