വാഷിങ്ടൺ: ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. തുടർച്ചയായി ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും ഇതു കാണിക്കുന്നത് യുഎസിന്റെ ഇരട്ടത്താപ്പാണെന്നും യുഎസ് ഈ നടപടി തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. മാത്രമല്ല യുഎസ് ഇതേ തീരുമാനവുമായി മുന്നോട്ടുപോയാൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി. യുഎസിന്റെ പ്രസ്താവന ഇരട്ടത്താപ്പിന്റെ ഉദാഹരണമാണെന്നും തുടർച്ചയായി ഉയർന്ന തീരുവ ചുമത്തുമെന്ന് […]









