ടെൽ അവീവ്: ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം…. അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകൾ അവസാനിച്ചു… മധ്യപൂർവദേശത്ത് സമാധാനത്തിന്റെ സൂര്യൻ ഉദിച്ചിരിക്കുകയാണെന്ന് ഇസ്രയേൽ പാർലമെന്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മധ്യപൂർവ ദേശത്തിന്റെ ചരിത്രപരമായ ഉയർത്തെഴുന്നേൽപ്പിനാണ് ഇന്നു ലോകം സാക്ഷ്യം വഹിക്കുന്നതെന്നും യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. കൂടാതെ രണ്ട് വർഷക്കാലം ധീരതയോടെ ഇസ്രയേലിനെ മുന്നോട്ട് നയിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. […]









