
ഗുവാഹത്തി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. ഇംഗ്ലണ്ടിന് മേല്‍ 125 റണ്‍സിന്റെ അട്ടിമറി വിജയം നേടിക്കൊണ്ടാണ് ദക്ഷിണാഫ്രിക്ക ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി 42.3 ഓവറില്‍ 194 റണ്‍സില്‍ അവസാനിച്ചു.
ലോറ വുള്‍വാര്‍റ്റിന്റെ സെഞ്ച്വറി(169) മികവിലാണ് ദക്ഷിണാഫ്രിക്ക വമ്പന്‍ സ്‌കോര്‍ നേടിയത്. ടീമിന്റെ നായിക കൂടിയായ ലോറയാണ് മത്സരത്തിന്റെ താരമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഓപ്പണര്‍ കൂടിയായ ലോറയുടെ മികവില്‍ വമ്പന്‍ സ്‌കോര്‍ പടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ തുടക്കത്തിലെ മൂന്ന് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ട് അക്കൗണ്ടില്‍ റണ്‍ ചേര്‍ക്കും മുമ്പേ മൂന്ന് പേര്‍ പുറത്തായ തകര്‍ച്ചയില്‍ നിന്നും തുടങ്ങിയ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.









