
കുമാമോട്ടോ: ആതിഥേയ താരം കെന്റ നിഷിമോട്ടോയോട് തോറ്റ് ഭാരത ഷട്ട്‌ലര്‍ ലക്ഷ്യ പ്രണോയ് ജപ്പാന്‍ മാസ്റ്റേഴ്‌സില്‍ നിന്ന് പുറത്തായി. പുരുഷ സിംഗിള്‍സ് സെമിയില്‍ ഭാരത താരം പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 19-21, 21-14, 12-21.
ലക്ഷ്യയുടെ പുറത്താകലോടെ ജപ്പാന്‍ മാസ്റ്റേഴ്‌സിലെ ഭാരത പ്രതീക്ഷകളെല്ലാം തീര്‍ന്നു. പ്രീക്വാര്‍ട്ടര്‍ വരെയാണ് മറ്റ് ഭാരത താരങ്ങള്‍ക്ക് മുന്നേറാനായത്. ആയുഷ് ഷെട്ടി അടക്കമുള്ള പുതുതലമുറ താരങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെടുകയും ചെയ്തിരുന്നു.









