
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത പുരുഷ സിംഗിള്‍സ്താരം ലക്ഷ്യാ സെന്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ മറ്റൊരു ഭാരത താരം ആയുഷ് ഷെട്ടിയെ നേരിട്ടുള്ള ഗെയിമിന് തോല്‍പ്പിച്ചാണ് ലക്ഷ്യയുടെ കുതിപ്പ്. സ്‌കോര്‍ 23-21, 21-11
സെമിയില്‍ ലക്ഷ്യയുടെ എതിരാളി ചൈനീസ് തായ്‌പേയിയുടെ ചൂ ടിയെന്‍ ഷെന്‍ ആണ്. 2018 ഏഷ്യന്‍ ഗെയിംസ് വെള്ളി ജേതാവായ താരം ക്വാര്‍ട്ടറില്‍ ഫര്‍ഹാന്‍ ആല്‍വിയെ കീഴടക്കിയാണ് സെമിയിലെത്തിയിരിക്കുന്നത്.
ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് രെങ്കീറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഇന്തോനേഷ്യയുടെ ഫജാര്‍ അല്‍ഫിയാന്‍-മുഹമ്മദ് ഷോഹിബുള്‍ ഫിക്രി സഖ്യത്തോട് നേരിട്ടുള്ള ഗെയിമിനായിരുന്നു ഭാരതത്തിന്റെ സ്റ്റാര്‍ സഖ്യത്തിന്റെ പരാജയം. സ്‌കോര്‍ 21-19, 21-15









