
മലപ്പുറം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീം മലപ്പുറം എഫ്‌സി ടീമിന്റെ തന്ത്രങ്ങള്‍ മെനയാന്‍ പുതിയ നേതൃത്വം. സഹപരിശീലകനായിരുന്ന ക്ലിയോഫാസ് അലക്‌സിനെ ഇടക്കാല മുഖ്യപരിശീലകനായി ചുമതലപ്പെടുത്തി. യുവ പരിശീലകന്‍ ഷരീഫ് ഖാനെ ടീമിന്റെ ടെക്‌നികല്‍ അഡൈ്വസറായും നിയമിച്ചു.
ഹെഡ് കോച്ച് മിഗ്വേല്‍ കോറല്‍ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്നാണ് ക്ലബ് ക്ലിയോഫാസ് അലക്‌സിനെ താല്‍ക്കാലിക മുഖ്യ പരിശീലകനായി നിയമിച്ചത്. ആദ്യ സീസണിലും അസിസ്റ്റന്റ് കോച്ചായി മലപ്പുറത്തിനൊപ്പമുണ്ടായിരുന്നതുകൊണ്ട് ക്ലിയോഫാക്‌സിന് ടീമിന്റെ ഘടനയെ കുറിച്ച് വ്യക്തമായ പ്ലാനുകളുണ്ടാവും എന്ന് എംഎഫ്‌സി മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. തിരുവനന്തപുരം സ്വദേശിയായ ക്ലിയോഫസ് അലക്‌സ് ഐ-ലീഗ് രണ്ടാം ഡിവിഷനില്‍ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്.സിയുടെ ടെക്‌നികല്‍ ഡയറക്ടറും റിസര്‍വ് ടീമിന്റെ മുഖ്യ പരിശീലകനും കൂടിയായിരുന്നു.
ടെക്‌നിക്കല്‍ അഡൈ്വസറായി നിയമക്കപ്പെട്ട ഷരീഫ് ഖാന് മത്സര രംഗത്തും പരിശീലകനായും മികച്ച അനുഭവസമ്പത്തുണ്ട്. ഏഎഫ്‌സി എ കോച്ചിങ് ലൈസന്‍സ് ഉടമയായ ഇദ്ദേഹം മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. 2015 മുതല്‍ പരിശീലകനായുള്ള യാത്ര ആരംഭിച്ച ഷെരീഫ് ഖാന്‍ ഗോകുലം കേരള എഫ്സിയുടെ പുരുഷ-വനിതാ ടീമുകളുടെയും റിസര്‍വ്വ് ടീമിന്റെയും പരിശീലകനായിട്ടുണ്ട്. കൂടാതെ കേരള യുനൈറ്റഡ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം, സേതു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോകുലം കേരളയുടെ കൂടെ 2018-19 സീസണ്‍ ഇന്ത്യന്‍ വുമണ്‍സ് ലീഗും 2020-21 സീസണ്‍ ഐ-ലീഗും അദ്ദേഹം നേടിയിട്ടുണ്ട്.









