
തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന രണ്ടാമത് ഫാ. തോമസ് വെമ്പാല ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീകാര്യം ലയോള സ്‌കൂളും പെണ്‍കുട്ടികളില്‍ വഴുതക്കാട് കാര്‍മല്‍ സ്‌കൂളും ഫൈനലില്‍ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ ഫൈനലില്‍ കാര്‍മല്‍ സ്‌കൂള്‍ എടവയിലെ ജവഹര്‍ പബ്ലിക് സ്‌കൂളിനെ നേരിടുമ്പോള്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ ലയോള സ്‌കൂള്‍ ഭാരതീയ വിദ്യാഭവന്‍ വട്ടിയൂര്‍കാവുമായി പോരടിക്കും.
സെമി ഫൈനലില്‍ ആതിഥേയരായ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ എസ്എസ്എസിനെ 41-17ന് പരാജയപ്പെടുത്തിയാണ് ലയോള ഫൈനലിലെത്തിയത്. ഭാരതീയ വിദ്യ ഭവന്‍ വട്ടിയൂര്‍ക്കാവ് സെമിയില്‍ കീഴടക്കിയത് ബാലരാമപുരം നസറത്ത് ഹോമിനെ 34-19ന് തോല്‍പ്പിക്കുകയായിരുന്നു,
ഗേള്‍സ് സെമി ഫൈനലില്‍ കാര്‍മല്‍ സ്‌കൂള്‍ വഴുതക്കാട് വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവനെ 38-6ന് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ജവഹര്‍ പബ്ലിക് സ്‌കൂള്‍ തിരുവല്ലം 18-7ന് ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്.









