
കൊച്ചി: സീസണിലെ എലൈറ്റ് ലീഗ് പോരാട്ടങ്ങള്‍ക്ക് തയ്യാറെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ കുഞ്ഞന്‍ ടീം. 2025-26 എഐഎഫ്എഫ് അണ്ടര്‍18 എലൈറ്റ് ലീഗ് പോരാട്ടങ്ങള്‍ക്കായി 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഹന്‍ ഷാ പ്രധാന പരിശീലകനാകുന്ന ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഇയില്‍ ആണ്. ആദ്യ മത്സരത്തില്‍ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയെ നേരിടും.
മാര്‍ച്ച് വരെ നാല് മാസം വരെ നീളുന്ന ലീഗ് സീസണില്‍ ഏഴ് ശക്തരായ എതിരാളികളെയാണ് നേരിടുക. ഗോകുലം കേരള എഫ്സി, ബെംഗളൂരു എഫ്സി, കിക്ക്സ്റ്റാര്‍ട്ട് എഫ്സി, ആല്‍ക്കെമി ഇന്റര്‍നാഷണല്‍ എഫ്എ, സൗത്ത് യുണൈറ്റഡ് എഫ്സി, എസി മിലാന്‍ അക്കാദമി കേരള, മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി എന്നിവരാണ് ഗ്രൂപ്പ് ഇ-യിലെ മറ്റ് ടീമുകള്‍. ഓരോ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടുന്ന ഈ ടൂര്‍ണമെന്റില്‍, മുന്നോട്ടുള്ള പ്രയാണത്തിന് ടീമിന്റെ സ്ഥിരത നിര്‍ണ്ണായകമാണ്.
ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അണ്ടര്‍18 ടീമിന്റെ ഹോം മത്സരങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടിലായിരിക്കും നടക്കുക. ആദ്യ ഹോം മത്സരം അടുത്ത മാസം 23ന് എസി മിലാന്‍ അക്കാദമി കേരളയ്‌ക്ക് എതിരെയാണ്.
ടീം
ഗോള്‍കീപ്പര്‍മാര്‍: ഷെയ്ഖ് ജാവേദ്, ജിതിന്‍
പ്രതിരോധനിര: ഹസീബ്, ജോയല്‍, ജിഫി, ദേവന്‍, ഷാമില്‍, ജാക്‌സണ്‍, ഷഹീബ്
മധ്യനിര: അനസ്, രാജുല്‍, ശ്രീശാന്ത്, ഋഷാന്‍, അല്‍ഫോണ്‍സ്, ആന്റണി, അഫ്‌നാസ്
മുന്നേറ്റനിര: എഫ്. ലാല്‍ഡിന്‍സംഗ, എഹ്‌സാന്‍, മിഷാല്‍, ഹുസൈന്‍, അമല്‍, ജീവന്‍, റൊണാള്‍ഡ്, ദേവര്‍ഷ്









