
ഗോഹട്ടി: ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ രീതികളും സമീപനങ്ങളുമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഭാരതത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ഇതിഹാസ താരങ്ങളായ രവിശാസ്ത്രിയും അനില്‍ കുംബ്ലെയും.
ടീമില്‍ ഓള്‍ റൗണ്ടര്‍മാരെ കുത്തിനിറയ്‌ക്കുന്നിനെതിരേയാണ് രവി ശാസ്ത്രി രംഗത്തെത്തിയത്. സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയും ബൗളര്‍മാരെയും ടീമിലുള്‍പ്പെടുത്താത്തതിനെ ശാസ്ത്രി ചോദ്യം ചെയ്തു. ഗംഭീറിന്റെ ഈ ശൈലിയാണ് ദയനീയാവസ്ഥയില്‍ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചത്. -ശാസ്ത്രി പറഞ്ഞു. പരമ്പരയില്‍ ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍മാരെയും ഒരു പേസ് ഓള്‍ റൗണ്ടറെയും കളിപ്പിച്ചു. ഇവരില്‍ വാഷിംഗണ്‍ സുന്ദര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓള്‍ റൗണ്ടര്‍മാരെ കൊണ്ട് ബൗളും ചെയ്യിപ്പിക്കുന്നില്ലെങ്കില്‍ എന്തിനാണ് ടീമിലെടുക്കന്നത്- ശാസ്ത്രി ചോദിക്കുന്നു.
സംസാരമെല്ലാം നിര്‍ത്തി ഗംഭീര്‍ ഗ്രൗണ്ടില്‍ തെളിയിച്ച് കാണിക്കണമെന്ന് അനില്‍ കുംബ്ലെ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യ കപ്പ് കിരീടം തുടങ്ങി പരിമിത ഓര്‍ ക്രിക്കറ്റില്‍ ഭാരതം മിന്നിങ്കിലും ടെസ്റ്റില്‍ ഗംഭീറിന്റെ പരിശീലനം ശോഭിക്കുന്നില്ല. താരതമ്യേന ചെറിയ ടീമുകളായ ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളെയാണ് ഭാരതം തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡിനെതിരെ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ 3-1 ന് പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പര 2 -2 സമനില നേടാനായതാണ് ആശ്വാസം.









