
ബ്രിസ്‌ബേന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ബ്രിസ്‌ബേനിലെ വിഖ്യാതമായ ഗബ്ബ സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണ് മത്സരം. രാത്രിയും പകലുമായി പിങ്ക് ടെസ്റ്റായാണ് മത്സരം.
കഴിഞ്ഞ മാസം നടന്ന പരമ്പരയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. പെര്‍ത്തില്‍ നടന്ന ആദ്യ അങ്കം രണ്ട് ദിവസംകൊണ്ട് അവസാനിച്ചു.
രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. പേസര്‍ മാര്‍ക് വുഡിന് പകരം സ്പിന്‍ ബൗളര്‍ വില്‍ ജാക്‌സിനെ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് ആയിരിക്കും നയിക്കുക.









