
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. മാസങ്ങളായി പരിക്ക് കാരണം വിട്ടുനില്‍ക്കുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരികെയെത്തി. ഭാരതത്തിന്റെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ടീമിലുണ്ട്.
നാട്ടില്‍ ഭാരതത്തിനെതിരെ ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ട്വന്റി20 പരമ്പര കൂടി കളിക്കും. അതിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഏകദിന പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കും. അടുത്ത ചൊവ്വാഴ്‌ച്ചയാണ് ആദ്യ ട്വന്റി20. തുടര്‍ന്ന് 11, 14, 17, 19 തീയതികളിലായി ചണ്ഡീഗഡ്, ധര്‍മശാല, ലഖ്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ബാക്കി മത്സരങ്ങളും നടക്കും.
ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), അഭിഷേഖ് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍.









