Friday, February 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മഞ്ഞിൻ കുളിരിൽ ഇടുക്കി

by News Desk
December 22, 2025
in TRAVEL
മഞ്ഞിൻ-കുളിരിൽ-ഇടുക്കി

മഞ്ഞിൻ കുളിരിൽ ഇടുക്കി

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ മ​ഞ്ഞ്​ പെ​യ്യു​ക​യാ​ണ്. ക​​ടു​​ത്ത ശൈ​​ത്യ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​ണ് ഹൈ​​റേ​​ഞ്ചി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ള്‍. മൂ​​ന്നാ​​റി​​ല്‍ ക​ഴി​ഞ്ഞ ദി​വ​സം താ​​പ​​നി​​ല മൈ​​ന​​സ് ഡി​​ഗ്രി​​യാ​​യി. മ​​ഞ്ഞും ത​​ണു​​പ്പും ആ​​വോ​​ളം ആ​​സ്വ​​ദി​​ക്കാ​​ന്‍ ജി​​ല്ല​​യി​​ലേ​​ക്കു വി​​ദേ​​ശ, ആ​​ഭ്യ​​ന്ത​​ര വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളും ധാ​​രാ​​ള​​മാ​​യി എ​​ത്തി​​ത്തു​​ട​​ങ്ങി​യ​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യും സ​ജീ​വ​മാ​യി.

മ​​ഞ്ഞി​​ല്‍ കു​​ളി​​ച്ചു നി​​ല്‍​ക്കു​​ന്ന സൂ​​ര്യോ​​ദ​​യ-​അ​​സ്ത​​മ​​യ ദൃ​​ശ്യ​​ങ്ങ​​ള്‍ ന​യ​ന മ​നോ​ഹ​ര അ​​നു​​ഭ​​വ​​മാ​​ണ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. മ​​ഞ്ഞി​​ല്‍ പു​​ത​​ഞ്ഞു നി​​ല്‍​ക്കു​​ന്ന മ​​ര​​ങ്ങ​​ളു​​ടെ​​യും പു​​ല്‍​മേ​​ടു​​ക​​ളു​​ടെ​​യും കാ​​ഴ്ച അ​​പൂ​​ര്‍​വ​​മാ​​യ ദൃ​​ശ്യ​​വി​​രു​​ന്നാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്. ഹൈ​​റേ​​ഞ്ച് ത​​ണു​​പ്പി​​ന്‍റെ പി​​ടി​​യി​​ല​​മ​​രു​​ന്ന​​ത് പ​​തി​​വാ​​ണെ​​ങ്കി​​ലും ലോ ​​റേ​​ഞ്ചി​​ല്‍ ഡി​സം​ബ​ർ പ​കു​തി​യോ​ടെ ഇ​ത്ര​യ​ധി​കം ത​ണു​പ്പ്​ സാ​ധാ​ര​ണ​യ​ല്ല.

ഇ​​ത്ത​​വ​​ണ പു​​ല​​ര്‍​ച്ച​യും രാ​ത്രി​യും ത​​ണു​​പ്പി​​ന്‍റെ കാ​​ഠി​​ന്യം ഏ​​റെ വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. ലോ ​​റേ​​ഞ്ചി​​ലെ പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളും മ​​ഞ്ഞ​​ണി​​ഞ്ഞു നി​​ല്‍​ക്കു​​ന്ന കാ​​ഴ്ച​​യാ​​ണ് ക​​ണ്ടു​​വ​​രു​​ന്ന​​ത്. രാ​​വി​​ലെ​​യാ​​ണ് കൂ​​ടു​​ത​​ല്‍ ത​​ണു​​പ്പ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ത​ണു​പ്പ്​ കൂ​ടി​യ​തോ​ടെ പ​ല​രും പ്ര​ഭാ​ത ന​ട​ത്തം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മ​​ഞ്ഞു​​മൂ​​ടി​​യ താ​​ഴ്‌‌​​വാ​​ര​​ങ്ങ​​ളു​​ടെ അ​​സു​​ല​​ഭ​​മാ​​യ കാ​​ഴ്ച​​ക​​ള്‍ കാ​​ണാ​​നും ശീ​​ത​​ളി​​മ നു​​ക​​രാ​​നും എ​​ത്തു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം ഏ​​റെ വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. ദു​​രെ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു​പോ​​ലും കോ​​ട​​മ​​ഞ്ഞി​​ന്‍റെ കാ​​ഴ്ച ആ​​സ്വ​​ദി​​ക്കാ​​ന്‍ ആ​​ളു​​ക​​ളെ​​ത്തു​​ന്നു.

മൂ​ന്നാ​റി​നി​ത്​ മ​ഞ്ഞു​കാ​ലം

അ​ടി​മാ​ലി: മ​ഴ മാ​റു​ക​യും ത​ണു​പ്പ് കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഹൈ​റേ​ഞ്ചി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​ണ്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി മൂ​ന്നാ​റി​ൽ ത​ണു​പ്പും മ​ഞ്ഞ് വീ​ഴ്ച​യും കൂ​ടു​ത​ലാ​ണ്. മ​ഞ്ഞ്​ വീ​ണ് തെ​യി​ല ചെ​ടി​ക​ൾ വ​രെ ക​രി​ഞ്ഞ് തു​ട​ങ്ങി. മൂ​ന്നാ​ർ ലോ​ക് ഹാ​ർ​ട്ടി​ലും സൈ​ല​ന്‍റ്​ വാ​ലി​യി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​അ​തി​ശൈ​ത്യം മൂ​ന്നാ​റി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​രു​ന്നാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഇ​നി​യും താ​ഴും. മ​ഴ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മൂ​ന്നാ​റി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ പി​ന്നാ​ട്ട​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ഴ മാ​റി ഇ​ത്ത​വ​ണ ഡി​സം​ബ​ർ പ​കു​തി​യോ​ടെ മ​ഞ്ഞ്​ കാ​ല​മെ​ത്തി​യ​ത്​ മൂ​ന്നാ​റി​ന്​ വീ​ണ്ടും ഉ​ണ​ർ​വ്​ ന​ൽ​കി​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ആ​വേ​ശ​ത്തി​ലാ​ണ്. റി​സോ​ർ​ട്ടു​ക​ളും ഹോം​സ്​​​റ്റേ​ക​ളു​മെ​ല്ലാം സീ​സ​ൺ ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഡ​ബി​ൾ ഡ​ക്ക​ർ ബ​സ്;ഒ​മ്പത്​ മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു​ കോ​ടി ക്ല​ബി​ൽ

അ​ടി​മാ​ലി: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് സ​ർ​വി​സ് വ​ൻ ഹി​റ്റ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി മൂ​ന്നാ​ർ ഡി​പ്പോ​യി​ൽ നി​ന്നു ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക​ള​ക്ഷ​നാ​ണ്​​ മൂ​ന്നാ​റി​ലെ ഡ​ബി​ൾ​ഡെ​ക്ക​ർ ബ​സ് നേ​ടി​യ​ത്. മൂ​ന്നാ​റി​ൽ നി​ന്നു കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ആ​ന​യി​റ​ങ്ക​ൽ ഡാ​മി​നു സ​മീ​പം വ​രെ​യാ​ണ് ട്രി​പ്.

മൂ​ന്നാ​റി​ലെ ഡ​ബി​ൾ​ഡെ​ക്ക​ർ ബ​സ്

യാ​ത്ര​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ ബ​സ് നി​ർ​ത്തി സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ട്. സി​റ്റി​ക​ളി​ലൂ​ടെ സ​ർ​വി​സ് ന​ട​ത്തു​ന്ന ഡ​ബി​ൾ​ഡെ​ക്ക​ർ ബ​സ് മൂ​ന്നാ​റി​ലെ തേ​യി​ല​ക്കാ​ടു​ക​ൾ​ക്കും മ​ല​മ​ട​ക്കു​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ക​ൾ​നി​ല​യി​ലി​രു​ന്ന് മൂ​ന്നാ​റി​ന്റെ വ​ശ്യ​സൗ​ന്ദ​ര്യം കാ​ണാം.

ബ​സി​ന്റെ മു​ക​ൾ​നി​ല​യി​ൽ 38 പേ​ർ​ക്കും താ​ഴെ 12 പേ​ർ​ക്കും യാ​ത്ര ചെ​യ്യാം.​അ​പ്പ​ർ ഡ​ക്കി​ൽ 400, താ​ഴെ 200 രൂ​പ വീ​ത​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. രാ​വി​ലെ 9, 12.30, ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല്​ എ​ന്നി​ങ്ങ​നെ മൂ​ന്ന് ട്രി​പ്പു​ക​ളാ​ണ് ദി​വ​സേ​ന​യു​ള്ള​ത്. ടി​ക്ക​റ്റു​ക​ൾ നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും ബു​ക്ക് ചെ​യ്യാം. ഇ​പ്പോ​ൾ ഡ​ബി​ൾ​ഡെ​ക്ക​ർ യാ​ത്ര ന​ട​ത്താ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്.

ShareSendTweet

Related Posts

ആദ്യമായി-സിംഗപ്പൂരിലേക്ക്-പോവുകയാണോ?-വിമാനം-കയറുംമുമ്പ്-ഇതെല്ലാം-അറിഞ്ഞിരിക്കണം…
TRAVEL

ആദ്യമായി സിംഗപ്പൂരിലേക്ക് പോവുകയാണോ? വിമാനം കയറുംമുമ്പ് ഇതെല്ലാം അറിഞ്ഞിരിക്കണം…

February 4, 2026
ഒരു-യാത്രപോകണം…-ദൂരേക്ക്
TRAVEL

ഒരു യാത്രപോകണം… ദൂരേക്ക്

February 4, 2026
ഉലകം-ചുറ്റും-സിനിമ-കൊട്ടക
TRAVEL

ഉലകം ചുറ്റും സിനിമ കൊട്ടക

February 1, 2026
തേക്കടി-രാജ്യം,-തമിഴ്-നാട്-വഴി-പാലക്കാട്…
TRAVEL

തേക്കടി രാജ്യം, തമിഴ് നാട് വഴി പാലക്കാട്…

February 1, 2026
ആമസോണിന്റെ-വന്യതയിലൂടെ…
TRAVEL

ആമസോണിന്റെ വന്യതയിലൂടെ…

February 1, 2026
കാ​ർ-വീ​ടാ​ക്കി-ലോ​കം-ചു​റ്റു​ന്ന-വി​ദേ​ശ-ദ​മ്പ​തി​മാ​ർ
TRAVEL

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റു​ന്ന വി​ദേ​ശ ദ​മ്പ​തി​മാ​ർ

January 29, 2026
Next Post
കേരള-ഫുട്‌ബോള്‍-മുന്‍-ക്യാപ്റ്റന്‍-പി.പൗലോസ്-അന്തരിച്ചു

കേരള ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ പി.പൗലോസ് അന്തരിച്ചു

ആഫ്രിക്ക-കപ്പ്-ഓഫ്-നേഷന്‍സ്:-വിജയത്തോടെ-മൊറോക്കോ-തുടങ്ങി

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്: വിജയത്തോടെ മൊറോക്കോ തുടങ്ങി

നാഗേഷ്-ട്രോഫി:-ആദ്യ-മത്സരം-കേരളം-ജയിച്ചു

നാഗേഷ് ട്രോഫി: ആദ്യ മത്സരം കേരളം ജയിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം
  • മനുഷ്യർക്ക് താമസിക്കാൻ മറ്റൊരു ഭൂമിയോ? ശാസ്ത്രലോകത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തൽ!
  • ഈ ‘മണൽത്തരികളിൽ’ ഒളിഞ്ഞിരിക്കുന്നത് ജീവന്റെ തുടിപ്പ്
  • മനോഹരമായ ചുണ്ടുകൾക്ക് ലിപ് ലൈനർ മതിയോ? ശരിയായ നിറവും രീതിയും എങ്ങനെ തിരഞ്ഞെടുക്കാം?

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.