“ദിസ് ഈസ് ബഹ്‌റൈൻ” സംഘടനയുടെ ആഭിമുഖ്യത്തിൽ, ബഹ്‌റൈൻ ദേശീയ ദിന വാർഷികം
ഇസ ടൗൺ നാഷണൽ സ്റ്റേഡിയത്തിൽ ഗംഭീരമായി ആഘോഷിച്ചു.
ഫെസ്റ്റിവലിൽ പങ്കെടുത്ത സന്ദർശകർക്ക് മൈലാഞ്ചി ഡിസൈനുകൾ, അറബി ഭാഷാ പാഠങ്ങൾ, ചിത്രങ്ങൾ വരയ്ക്കൽ, കളറിംഗ്, മുഖം വരയ്ക്കൽ
കൂടാതെ കാലിഗ്രാഫി ബൂത്തും കൈൻഡ്‌നെസ് കോർണറായി, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ക്രമീകരിച്ചു.
പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഹിസ് എക്സലൻസി ശ്രീ. ഒസാമ ബിൻ സാലിഹ് അൽ അലവി, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ബൂത്ത് സന്ദർശിക്കുകയും പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
മന്ത്രിയുടെ സന്ദർശന വേളയിൽ ഫെസ്റ്റിവലിന്റെ ചീഫ് കോർഡിനേറ്റർ ശ്രീമതി ബെറ്റ്സി മാത്തിസൺ, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസിന്റെ
സ്ഥാപകൻ സയ്യിദ് ഹനീഫ്, മീഡിയ കോർഡിനേറ്റർ മുഹമ്മദ് യൂസഫ് എന്നിവർ സന്നിഹിതരായിരുന്നു.









