
തിരുവനന്തപുരം: ടി 20 പമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ തിരുവനന്തപുരത്തെത്തിയ ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് ഊഷ്മള സ്വീകരണം. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സ്വീകരണം ഒരുക്കിയത്.
തലസ്ഥാന നഗരിയില്‍ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍, ശ്രീലങ്കന്‍ താരങ്ങള്‍ എത്തിയത്.വിമാനത്താവളത്തില്‍ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.കെ. രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത്,വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷെഫാലി വര്‍മ, റിച്ച ഘോഷ്, സ്നേഹ റാണ, അമന്‍ ജോത് കൗര്‍, അരുന്ധതി റെഡ്ഡി തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു.വഴുതക്കാട് ഹയാത്ത് റീജന്‍സിയിലാണ് ഇരു ടീമുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിസംബര്‍ 26 , 28 , 30 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. വിശാഖ പട്ടണത്തില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു.









