
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങി കേരള താരം വിഘ്‌നേഷ് പുത്തൂര്‍ അരങ്ങേറ്റം ആഘോഷിച്ചത് റിക്കാര്‍ഡ് നേട്ടത്തിലൂടെ. കേരളം ഗംഭീര വിജയം നേടിയ ത്രിപുരയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വിഘ്‌നേഷ് ആറ് ക്യാച്ചുകളെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഫീല്‍ഡര്‍ ഒരു മത്സരത്തില്‍ നേടുന്ന ക്യാച്ചുകളുടെ എണ്ണത്തിലാണ് വിഘ്‌നേഷ് റിക്കാര്‍ഡിട്ടത്. അഞ്ച് ക്യാച്ചുകള്‍ നേടിയിട്ടുള്ള 21 താരങ്ങളെഇന്നലത്തെ ഒരു മത്സരത്തിലൂടെ മറികടന്നു.









