Happy Christmas Ashamsakal Images in Malayalam to Share In Facebook, Whats App, Instagram: സമഭാവനയുടെ സ്‌നേഹസന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ് വന്നെത്തിയിരിക്കുകയാണ്. കനിവിന്റെയും കരുതലിന്റെയും പ്രാധാന്യമാണ് തിരുപ്പിറവി സ്മൃതി മുന്നോട്ടുവയ്ക്കുന്നത്. എന്നും സ്നേഹസാഹോദര്യങ്ങള്‍ പൂത്തുലയുകയെന്ന പ്രത്യാശയും ക്രിസ്മസ് പങ്കുവയ്ക്കുന്നു. ഡിസംബറിന്റെ മഞ്ഞും, കരോളിന്റെ സംഗീതവും, മനോഹര പുല്‍ക്കൂടുകളും, തിളങ്ങും നക്ഷത്രങ്ങളും തലയെടുപ്പുള്ള ക്രിസ്മസ് ട്രീയുമെല്ലാം ചേര്‍ന്ന് മധുരിതമാകട്ടെ ഇക്കുറിയത്തെ ആഘോഷവും. ഈ വിശുദ്ധ നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍….









