
തിരുവനന്തപുരം: വനിതാ ട്വന്റി20 ക്രിക്കറ്റില്‍ 150 വിക്കറ്റ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ബൗളറായി ഭാരത താരം ദീപ്തി ശര്‍മ. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിലാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്കെതിരെ 14-ാം ഓവര്‍ എറിഞ്ഞ ദീപ്തി ലങ്കന്‍ ബാറ്റര്‍ കവിഷ ദില്‍ഹാരിയെ പുറത്താക്കിയാണ് കരിയറിലെ 150-ാം ട്വന്റി20 വിക്കറ്റ് നേട്ടം തികച്ചത്. ടി20 വിക്കറ്റ് വേട്ടയില്‍ 151 പേരെ പുറത്താക്കിയിട്ടുള്ള ഓസ്‌ട്രേലിയയുടെ മെഗാന്‍ ഷട്ട് മാത്രമാണ് ദീപ്തിക്ക് മുന്നിലുള്ളത്.









