
മുംബൈ: അടുത്ത മാസം നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഭാരത ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ലോകകപ്പ് നടക്കുക. ഭാരതത്തെ ആയുഷ് മാഹ്‌ത്രെ നയിക്കും.
അഞ്ച് തവണ അണ്ടര്‍ 19 ലോകകിരീടം നേടിയ ഭാരത ടീം ഇത്തവണ ഗ്രൂപ്പ് ബിയില്‍ ന്യൂസിലന്‍ഡ്, അമേരിക്ക, ബംഗ്ലാദേശ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണുള്ളത്. ജനുവരി 15ന് അമേരിക്കയ്‌ക്കെതിരെയാണ് ഭാരതത്തിന്റെ ആദ്യ പോരാട്ടം. പ്രാഥമിക ഘട്ടത്തിലെ രണ്ടാം മത്സരം ജനുവരിന് 17ന് ബംഗ്ലാദേശിനെതിരെയാണ്. 24ന് നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഭാരതം കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടും.
ആകെ 16 ടീമുകളാണ് ലോകകപ്പിനുള്ളത്. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകള്‍. അതില്‍ നിന്നും സൂപ്പര്‍ സിക്‌സിലേക്കും സൂപ്പര്‍ സിക്‌സില്‍ നിന്നും സെമിയിലേക്കും ടീമുകള്‍ മുന്നേറും.
ടീം ആയുഷ് മാത്രെ(ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര(വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു(വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. ആംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ. പട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി.ദീപേഷ്, കിഷാന്‍ കുമാര്‍ സിങ്, ഉദ്ധവ് സോഹന്‍









