കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് കച്ചേരിക്കുഴി രാജേന്ദ്രൻ (രാജേഷ്– 50) ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് കഴുത്തുമുറിച്ച ശേഷം ഇയാൾ വനത്തിലേക്ക് ഓടിപ്പോയത്. ഭാര്യ വീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലെ 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞു മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പോലീസും നാട്ടുകാരും ചേർന്നു വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ […]









