ന്യൂഡൽഹി: ലോക്‌സഭയിലെ മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തിയാണ് അമിത് ഷാ മറുപടി നൽകിയത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളെയും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അമിത് ഷായുടെ മറുപടി. ലോക്‌സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാകുമെന്ന് തെളിയിക്കുന്ന കണക്കുകൾ അമിത് ഷാ വിശദീകരിച്ചു. ‘’850 എന്ന കണക്ക് എവിടെ നിന്ന് വന്നു എന്ന് അവർ […]









