
ലണ്ടന്‍: അടുത്ത വര്‍ഷം ഭാരതത്തിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലീണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഹാരി ബ്രൂക്കാണ് നായകന്‍. ജോഫ്ര ആര്‍ച്ചറടക്കമുള്ള പ്രമുഖര്‍ ടീമിലുണ്ട്.
ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്‌ക്വാഡ്. അതേസമയം ഓള്‍റൗണ്ടറായ ലിയാം ലിവിങ്ങ്സ്റ്റണിനും യുവതാരമായ ജാമി സ്മിത്തിനും ടീമില്‍ ഇടം നേടാനായില്ല. ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ഫില്‍ സാള്‍ട്ട്, സാം കരണ്‍, ബ്രൗഡന്‍ കാഴ്‌സ് തുടങ്ങിയ ശക്തമായ നിരയാണ് ഇംഗ്ലണ്ടിനുള്ളത്.
ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജേക്കബ് ബേഥല്‍,ജോസ് ബട്ട്ലര്‍, ബെന്‍ ഡെക്കറ്റ്, വില്‍ ജാക്‌സ്, ഫില്‍ സാള്‍ട്ട്, ടോം ബാന്റണ്‍, ബ്രൈഡന്‍ കാഴ്‌സ്, സാം കരണ്‍, ലിയാം ഡൗസണ്‍, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്, ലൂക്ക് വുഡ്.









