
ഏതന്‍സ്: പുരുഷ ടെന്നീസ് മുന്‍ ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസ് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കാന്‍ പോലും സാധിച്ചിട്ടില്ല. അത്രത്തോളം പരിക്കിന്റെ പിടിയിലായതിനാലാണ് കരിയറില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്ന് സിറ്റ്‌സിപ്പാസ് പറഞ്ഞു.
2025 സീസണ്‍ പൂര്‍ണമായും താരത്തിന് വലിയ നഷ്ടങ്ങളുടേതായിരുന്നു. പുറം വേദനയെ തുടര്‍ന്ന് ഒട്ടും കളിക്കാന്‍ സാധിച്ചിട്ടില്ല. കരിയറില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ സിറ്റ്‌സിപ്പാസ് ഇപ്പോള്‍ 36-ാം റാങ്കിലാണ്. കഴിഞ്ഞ യുഎസ് ഓപ്പണില്‍ കളിച്ച താരം രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. എന്റെ പ്രധാന ആശങ്ക ഒരു മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നാണ്. കഴിഞ്ഞ ഏഴ്, എട്ട് മാസമായി പരിക്ക് കാരണം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. വേദനയില്ലാത്തൊരു മത്സരം ഇനിയെന്ന് കളിക്കാനാകുമെന്ന് ഒരു ഉറപ്പ് കിട്ടുന്നില്ല.-സിറ്റ്‌സിപ്പാസ് വ്യക്തമാക്കി.









