
ബ്രസീലിയ: ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം റൊബര്‍ട്ടോ കാര്‍ലോസ് രംഗത്ത്. ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ കാര്‍ലോസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
ഒടുവില്‍ വിശദീകരണവുമായി കാര്‍ലോസ് സമൂഹമാധ്യമത്തിലൂടെ ചിരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. തനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നത് തെറ്റായ കാര്യമാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രിയിലെത്തി വൈദ്യ പരിശോധന സംബന്ധമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാകുക മാത്രമാണുണ്ടായത്. നിലവില്‍ പൂര്‍ണമായും സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
1994, 2002 വര്‍ഷങ്ങളില്‍ ഫിഫ ലോക ഫുട്‌ബോള്‍ കിരീടം നേടിയ ബ്രസീല്‍ ടീമില്‍ കാര്‍ലോസും ഉണ്ടായിരുന്നു.









