
ന്യൂദല്ഹി: ഭാരത വനിതാ ഹോക്കി ടീം പരിശീലകനായി നെതര്ലന്ഡ്സ് മു ഹോക്കി താരം കൂടിയായ പരിശീലകന് സ്യോര്ഡ് മാരിജ്നെയെ നിശ്ചയിച്ചു. വനിതാ കോച്ചായിരുന്ന ഹരേന്ദ്ര സിങ്ങിനെതിരെ വലിയ പരാതികള് ഉയര്ന്ന സാഹചര്യത്തില് പുറത്താക്കിയിരുന്നു. ഇതേ തുടര്ന്നാണ് സ്യോര്ഡിനെ വീണ്ടും പരിശീലക ചുമതല നല്കിയിരിക്കുന്നത്.
2021ല് നടന്ന ടോക്കിയോ ഒളിംപിക്സില് ഭാരതത്തെ നാലാം സ്ഥാനത്തെത്തിച്ച പരിശീലകന് ആണ് സ്യോര്ഡ് മാരിജ്നെ. പുതിയ ചുമതലയിലേക്ക് വരുന്ന സ്യോര്ഡിനെ കാത്ത് വലിയൊരു കടമ്പടാണുള്ളത്. മാര്ച്ചില് ഹൈദരാബാദില് നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടം. പുതിയ കരാര് പ്രകാരം 2028 ലോസ് ആഞ്ചലസ് ഒളിംപിക്സ് വരെ സ്യോര്ഡ് ഭാരത ടീമിനൊപ്പം കാണുമെന്നാണ് അറിയുന്നത്.









