മുൻ വർഷങ്ങളിലേത് പോലെ 2026ലെ ഈ പുതുവർഷദിനത്തിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന ജോലിയും കുറഞ്ഞ വേതനത്തിലും കഷ്ടപ്പെടുന്ന നൂറോളം വരുന്ന ബലദിയ ശുചീകരണ തൊഴിലാളികൾക്ക് ടീമംഗങ്ങൾ ചേർന്ന് ഒരുക്കിയ പായസം വിതരണം ചെയ്ത് കൊണ്ട് തുടങ്ങിയ ആഘോഷത്തിൽ തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളി തൊപ്പി ഇയർ ക്യാപ്പ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കൂടാതെ കുസൃതി ചോദ്യങ്ങളിലൂടെ സമ്മാനങ്ങളും, ഒപ്പം നമ്മുടെ സ്നേഹവിരുന്ന് ടീമിൻ്റെ മധുര പലഹാരമുൾപ്പടെയുള്ള ഉച്ച ഭക്ഷണവും നൽകി കൊണ്ട് സമാനതകളില്ലാത്ത നൻമ നിറഞ്ഞ ഒരു പുതുവർഷപ്പുലരിയെ വരവേറ്റു,.. ഈ നൻമ നിറഞ്ഞ പുതുവർഷദിനാഘോഷത്തിനും, മറ്റും സാധനങ്ങളായും മനസ്സറിഞ്ഞ് സഹായം നൽകിയ എല്ലാ സൽമനസ്സുകൾക്കും, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി എം എം ടീം ഭാരവാഹികൾ അറിയിച്ചു









