മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ബുദയ്യ ഏരിയ കമ്മിറ്റിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബുദയ്യയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്. സലിം (പ്രസിഡന്റ്), അഷറഫ് (സെക്രട്ടറി), മുഹ്സിൻ. എൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
റിയാസ് മായൻകൊടിനെ വൈസ് പ്രസിഡന്റായും സുബിൻ വർഗീസിനെ ജോയിന്റ് സെക്രട്ടറിയായും കൺവെൻഷൻ തിരഞ്ഞെടുത്തു.
സംഘടനയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എല്ലാ വർഷവും കൃത്യമായി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഐ.വൈ.സി.സിയുടെ പാരമ്പര്യം പിന്തുടർന്നാണ് ബുദയ്യയിലും പുനഃസംഘടന പൂർത്തിയാക്കിയത്. മനു മോനാച്ചൻ, മജീഷ് മാത്യു, അഫീഫ്, അമീൻ, രജീഷ് എന്നിവർ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കും. ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബുദയ്യ ഏരിയയിൽ നിന്നുള്ള ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷിബിൻ തോമസ്, റിനോ സ്കറിയ, സജീഷ് രാജ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
2025-2026 വർഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേരിട്ടുള്ള സാന്നിധ്യത്തിലും നിയന്ത്രണത്തിലുമാണ് നടപടിക്രമങ്ങൾ സുതാര്യമായി പൂർത്തിയാക്കിയത്. ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും, ഈ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വരും വർഷങ്ങളിൽ കരുത്തുറ്റ നിരവധി ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഴ്ചവെക്കുമെന്നും അവർ അറിയിച്ചു.









