തിരുവനന്തപുരം: സൈബറാക്രമണത്തിൽ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പരാതിനൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സാമൂഹിക മാധ്യമം വഴി വീണ്ടും വീഡിയോ പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ഇവർ ആവശ്യപ്പെടുന്നു. അതിജീവിതയുടെ പരാതി പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലി പരിശോധിച്ച ശേഷം തിരുവനന്തപുരം സിറ്റി സൈബർ പോലീസിനു കൈമാറി. അതേസമയം തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞദിവസം പോലീസിൽ […]









