
മെഗ് ലാനിങ് നയിക്കും
ലഖ്‌നൗ: വനിതാ ഐപിഎല്ലിനുള്ള യുപി വാരിയേഴ്‌സ് ടീമിന് പുതിയ നായിക. ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിങ് പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് വാരിയേഴ്‌സ് ഫ്രാഞ്ചൈസി ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇത്തവണത്തെ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ 1.9 കോടി രൂപയ്‌ക്കാണ് വാരിയേഴ്‌സ് ലാനിങ്ങിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ദല്‍ഹി കാപിറ്റല്‍സ് ടീമിലാണ് ലാനിങ് കളിച്ചുകൊണ്ടിരുന്നത്. ഇത്തവണ അവര്‍ ലാനിങ്ങിനെ നിലനിര്‍ത്തിയില്ല. ക്യാപിറ്റല്‍സിനെ മൂന്ന് വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലെത്തിച്ചിട്ടുള്ള നായികയാണഅ ലാനിങ്.
കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയയുടെ അലീസ ഹീലിയെ ആണ് ആദ്യം ക്യാപ്റ്റനാക്കിയത്. പരിക്കിനെ തുടര്‍ന്ന് ഹീലി പിന്‍മാറിയതിനെ തുടര്‍ന്ന് ദീപ്തി ശര്‍മയാണ് വാരിയേഴ്‌സിനെ നയിച്ചത്. വനിതാ ലീഗില്‍ ലാനിങ്ങ് ഇതുവരെ 27 മത്സരങ്ങളില്‍ നിന്ന് 952 റണ്‍സെടുത്തു.









